ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിലെ പ്രവേശനകവാടത്തിലെ സുരക്ഷാവേലിയില്‍ സ്വകാര്യ ടാക്സി വാഹനം ഇടിച്ചു കയറി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വാഹനം ഇടിച്ചയുടന്‍ അതീവജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ദ്രുതകര്‍മസേന പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശകവാടവും പാതയും സുരക്ഷാവലയത്തിനുള്ളിലാക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തുകയും വാഹനത്തില്‍ പരിശോധന നടത്തുകയും ചെയ്യുന്നത് സംഭവസമയത്ത് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലുണ്ട്. അബദ്ധവശാലോ നിയന്ത്രണം തെറ്റിയോ ആണ് വാഹനം സുരക്ഷാവേലിയില്‍ ഇടിക്കാനിടയായതെന്നാണ് അനുമാനം. പരിശോധന വേഗം പൂര്‍ത്തിയാവുകയും വാഹനം അവിടെ നിന്ന് പോകുന്നതും വീഡിയോയില്‍ കാണാം.
പാര്‍ലമെന്റംഗങ്ങള്‍ക്ക് മന്ദിരത്തിനകത്തേക്ക് പ്രവേശനത്തിനുള്ളതാണ് ഈ കവാടം. രാജ്പഥില്‍ രാഷ്ട്രപതിഭവന് സമീപത്താണ് പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. ഏറെ സുരക്ഷാസംവിധാനങ്ങള്‍ക്കുള്ളിലാണ് രാജ്പഥിലെ ഔദ്യോഗികമന്ദിരങ്ങള്‍.
വാഹനം പോയതിനെ തുടര്‍ന്ന് ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചു. 2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തിന്റെ പതിനേഴാം വാര്‍ഷികം ഡിസംബര്‍ 13 നായിരുന്നു. അഞ്ച് ഭീകരുടെ സംഘം നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon