തിരുവനന്തപുരം: കെഎസ്ആര്‍ടിസി എം.പാനല്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ തുടങ്ങിയതോടെ തിങ്കളാഴ്ച മുതല്‍ മുടങ്ങിയത് ആയിരത്തോളം സര്‍വീസുകളാണ്.
തിരുവനന്തപുരം സോണില്‍ 367 സര്‍വീസുകളും കോഴിക്കോട് സോണില്‍ 210 സര്‍വീസുകളും മുടങ്ങുകയും ചെയ്യ്തു.
അതേസമയം പിരിച്ചു വിടപ്പെട്ട എം.പാനല്‍ കണ്ടക്ടര്‍മാര്‍ 20ാം തീയതി മുതല്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ചിനും ഒരുങ്ങുന്നുണ്ട്. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ് മാര്‍ച്ചില്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും.
20ാം തീയതി തുടങ്ങി 25ാം തീയതി സെക്രട്ടേറിയറ്റില്‍ അവസാനിക്കുന്ന തരത്തിലായിരിക്കും മാര്‍ച്ചെന്ന് സംഘാടകര്‍ അറിയിച്ചു. മാത്രമല്ല ജനുവരി ആദ്യവാരം അവധിക്ക് ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon