തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്കുകാരണം സര്‍ക്കാരിന്റേയും മാനേജ്മെന്റിന്റേയും പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനുഷിക പരിഗണനല്‍കണമെന്നും താല്‍ക്ാലിക ജീവനക്കാരെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായി. ആയിരത്തോളം സര്‍വ്വീസുകള്‍ ഇന്ന് മുടങ്ങി. കെഎസ്ആര്‍ട്ടിസിയുടെ നിലനില്‍പ്പിനെ തന്നെ ഇത് ബാധിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചു.
പിഎസ്സി പട്ടികയില്‍ നിന്ന് രണ്ട് ദിവസത്തിനകം കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്നും നിയമന ഉത്തരവ് നല്‍കിയവരെ ഇന്നുതന്നെ നിയമിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് കര്‍ശന നിര്‍ദേശം നല്‍കിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon