അടിമാലി: വാഹനപരിശോധനയ്ക്കിടെ പോലീസിനെ പരിഹസിച്ചു അമിതവേഗത്തില്‍ പോയ യുവാവിനെ പോലിസ് പിടിച്ചു . ബിഎംഡബ്ല്യു കാറില്‍ കോതമംഗലത്തു നിന്നു മൂന്നാര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോയ ഇയാളെ പലവട്ടം കൈകാണിച്ചിട്ടും വണ്ടി നിര്‍ത്തിയില്ലെന്നും പകരം ആംഗ്യഭാഷയില്‍ കളിയാക്കിയെന്നും പോലീസ് പറയുന്നു.സിനിമാതാരം ബാബുരാജിന്റെ മകനെയാണ് പോലീസ് സിനിമാസ്‌റ്റൈലില്‍ പൊക്കിയശേഷം പിഴ ഈടാക്കിയ ശേഷം വിട്ടയച്ചത്.
ഇയാള്‍ വാഹനം നിര്‍ത്താതെ പോയതോടെ ഹൈവേ പോലീസ് വിഭാഗം വിവരം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചു. ഇതോടെ ടൗണില്‍ ദേശീയപാതയില്‍ പോലീസ് വാഹനം കുറുകെയിട്ട് യുവാവിനെ കുടുക്കുകയായിരുന്നു. പന്ത്രണ്ടുമണിയോടെ വാഹനം ടൗണിലൂടെ ചീറിപ്പാഞ്ഞെത്തി. ഇതിനിടെ ടൗണിലെ ഗതാഗതക്കുരുക്കില്‍പെട്ട കാറില്‍ കയറി പോലീസുകാര്‍ വാഹനം സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനിലെത്തിയപ്പോഴാണ് സിനിമാ താരത്തിന്റെ മകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് മനസിലായത്. മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും നോക്കി നില്‍ക്കെയായിരുന്നു പോലീസ് വാഹനം പിടികൂടിയത്. അമിതവേഗത്തിന് പിഴയീടാക്കിയെങ്കിലും മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതെ വിട്ടയച്ചതായി പോലീസ് പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon