ads

banner

Saturday, 23 February 2019

author photo

കാസർകോട് : കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ ഉണ്ടായത് അതിക്രൂരമായ ആക്രമം. കാര്‍ഷിക വിളകള്‍ ഉള്‍പ്പടെ നശിപ്പിച്ചു. ജില്ലയില്‍ മാത്രം അഞ്ച് കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് സിപിഎം നേതൃത്വം.

കൊലപാതകം നടന്ന ദിവസം രാത്രിയും വിലാപയാത്രയ്ക്കിടയിലുമായിരുന്നു ആക്രമങ്ങള്‍. സംഭവം നടന്ന രാത്രി തന്നെ കല്യോട്ടെയും എച്ചിലടുക്കത്തേയും സിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ ആക്രമങ്ങള്‍ നടന്നിരുന്നു. കല്യോട്ടെ സിപിഎം ബ്രാഞ്ച് ഓഫീസ് പൂര്‍ണമായും തകര്‍ത്ത് തീയിട്ടു.

പ്രവര്‍ത്തകരുകരുടെ വ്യാപാര സ്ഥാപനങ്ങളും നശിപ്പിച്ചു. കുത്തിതുറന്ന് മലഞ്ചരക്ക് സാധനങ്ങളടക്കം പുറത്തിട്ട് കത്തിച്ചു. കെട്ടിടങ്ങള്‍ തകര്‍ത്തു. മുഖ്യപ്രതി പീതാംബരന്റെ വീട് തകര്‍ത്ത് തീയിട്ടു. കവുങ്ങും തെങ്ങും പറമ്ബിലെ വാഴയും വെട്ടി നശിപ്പിച്ചു. ഏഴാം പ്രതി ഗിജിന്‍റെയും പാര്‍ട്ടി പ്രവര്‍ക്കന്‍ ഓമനകുട്ടന്‍റെയും വീടുകളും തകര്‍ത്തു.

വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. മൃതദേഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കടന്ന് പോയതിന് ശേഷമാണ് പെരിയയിലെ ആക്രമങ്ങള്‍. പാര്‍ട്ടി സാംസ്കാരിക കേന്ദ്രവും ലോക്കല്‍കമ്മിറ്റി ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടം തല്ലിതകര്‍ത്തു. ദിനേഷ് ബീഡി കെട്ടിടത്തിന്റെയും വനിതാ സഹകരണ സംഘം ഓഫീസ് കെട്ടിടവും നശിപ്പിച്ചു. എ.കെ.ജി വായനാശാലക്ക് തീയിട്ടു.

പെരിയയിലും കല്യോട്ടുമുണ്ടായ അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ 24 കേസുകളാണ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആക്രമങ്ങള്‍ തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും സിപിഎം ആരോപിക്കുന്നു.

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ശേഷം പെരിയയിലും കല്യോട്ടും തകര്‍ക്കപ്പെട്ട പാര്‍ട്ടി ഓഫീസുകളും വീടുകളും സിപിഎം സംഘം സന്ദര്‍ശിച്ചു. എംപി പി.കരുണാകന്റെ നേതൃത്വത്തിലുള്ള സംഘത്തെ കല്യോട്ട് സ്ത്രീകളടക്കമുള്ളവര്‍ തടഞ്ഞു. പ്രതിഷേധം വകവയ്ക്കാതെ മുഖ്യപ്രതി പീതാംബരന്റെ വീടടക്കം സന്ദര്‍ശിച്ചാണ് സംഘം മടങ്ങിയത്

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement