കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശേരിയില്‍ വന്‍ ആയുധ ശേഖരം പിടികൂടി. പാപ്പിനിശേരി വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. ആയുധങ്ങള്‍ കെഎസ്ടിപി റോഡില്‍ ഹാജി റോഡ് മേല്‍പ്പാലത്തിനടിയിലെ അവസാന തൂണിനടിയില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു. അഞ്ച് വടിവാളുകളും അഞ്ച് ഇരുമ്പ്് ദണ്ഡുകളുമാണ് പിടികൂടിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് പോലീസ് നിരീക്ഷണത്തിലുള്ള സ്ഥലങ്ങളില്‍ വിശദമായ പരിശോധന നടത്തണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വളപ്പട്ടണം പോലീസ് ആരംഭിച്ച തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വളപട്ടണം ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണനും സംഘവുമാണ് ആയുധ ശേഖരം പിടികൂടിയത്. എഎസ്ഐ കുഞ്ഞിരമന്‍, സീനിയര്‍ സിപിഒ മാരായ വിനോദ് അശോകന്‍ , സിപിഒ ഗിരീഷ് ടി.കെ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പോലീസിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും നിരീക്ഷണത്തില്‍ ആക്രമസാധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.ആദ്യഘട്ടത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon