തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലമഹോത്സവങ്ങളോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് സുരക്ഷാ സംവിധാനം ശക്തം. രണ്ട് ഘട്ടങ്ങളായാണ് സുരക്ഷാസംവിധാനങ്ങള്‍ ക്ഷേത്രം ട്രസ്റ്റ് പൊലീസ് സൈന്യത്തിന്റെ സഹായത്തോടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്സവാഘോഷങ്ങള്‍ ആരംഭിച്ച സമയങ്ങളില്‍ ആയിരത്തോളം പൊലീസുകളെ അണിനിരത്തിയിരുന്നു. ഇവയില്‍ കൂടുതലായും വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. 35 ലധികം സിസി ടിവി ക്യാമറകളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്. പൊങ്കാലയിടുന്നതിനായി ഒരുക്കിയിരിക്കുന്ന മൈതാനത്ത് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വേര്‍തിരിച്ച് പൊങ്കാലയിടുന്നതിനുള്ള സൗകര്യങ്ങള്‍ ഇന്നലെയൊരുക്കിയിരുന്നു. ഭക്തര്‍ പൊങ്കാലയ്ക്ക് ആവശ്യമായ ചുടുകട്ടകള്‍ വാങ്ങി പൊങ്കാലയിടുന്നതിനായി സ്ഥലം നേരത്തെ കണ്ട് വെച്ച് തുടങ്ങിയിട്ടുണ്ട്.
നാളെയോടെ 5000 ത്തിലധികം പൊലീസ് വിന്യാസത്തോടെയായിരിക്കും വിശേഷാല്‍ പൊങ്കാല അനന്തപുരിയില്‍ നടക്കുക. കാരക്കാമണ്ഡപം,ഈഞ്ചക്കല്‍ തുടങ്ങി പ്രധാന ജംഗ്ഷനുകളിലും ഗതാഗതപ്രശ്‌നങ്ങള്‍ ഒഴിവാക്കി യാത്ര സുഗമമാക്കാന്‍ പൊലീസ് ആദ്യ ഉത്സവനാളില്‍ തയ്യാറായിരുന്നു ജംഗ്ഷനുകളില്‍ പ്രത്യേകമായി പൊലീസ് പിക്കറ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പൊലീസ് സൈന്യത്തെ പൊങ്കാല ദിവസത്തെ സുരക്ഷയ്ക്കായി കേരളത്തിലെത്തിക്കും. വാട്ടര്‍ അതോറിറ്റി,പൊലീസ്,തുടങ്ങി നിരവധി വകുപ്പുകള്‍ക്കും കണ്‍ട്രോള്‍ റൂമുകളുണ്ട്. ഭക്തരുടെതായ പരാതികളേയും ഇവര്‍ പരിഗണിക്കുന്നതാണ്. ഭക്തര്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളെയും ദുരീകരിച്ച് സുഗമമായി പൊങ്കാല സമര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ എല്ലാ വകുപ്പ് തല അധികാരികളും ക്ഷേത്രം ട്രസ്റ്റും നടത്തുന്നുണ്ട്്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon