പാക്കിസ്ഥാന് നേരെ ഇന്ത്യയുടെ ഭാഗത്തു നിന്നും എന്തുതരത്തിലുള്ള ആക്രമണം ഉണ്ടായാലും അതിനു ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇന്ത്യ പാക്ക് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനു കത്തയച്ചിന് പിന്നാലെയാണ് പാക്കിസ്ഥാൻ ഭീഷണിയുമായി രംഗത്തെത്തിയത്. ജമ്മുകാശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതിനു പിന്നാലെ തീവ്രവാദകളെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരെ സൈനിക നടപടി ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഇന്ത്യയിൽ ശക്തമായിരിക്കെയാണ് പാക്കിസ്ഥാന്റെ ഭീഷണി. ഒരു തെളിവുകളുടെയും പിൻബലമില്ലാതെയാണ് പാക്കിസ്ഥാന് മേൽ ഇന്ത്യ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിക്കുന്നത്. ഇത് അവസാനിപ്പിക്കാമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടൂ. നേരത്തെ ജമ്മു കാഷ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ കുറ്റം പാക്കിസ്ഥാനുമേൽ ആരോപിക്കുന്നത് അസംബന്ധമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞിരുന്നു. കൂടാതെ അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎൻ ഇടപെടണമെന്നു ആവശ്യപ്പെട്ടു പാകിസ്ഥാൻ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനു കാതുമായച്ചിരുന്നു.
http://bit.ly/2wVDrVvഅടിച്ചാൽ തിരിച്ചടിക്കും ഇമ്രാൻ ഖാൻ
Next article
ആറ്റുകാൽ പൊങ്കാല സുരക്ഷാ ശക്തമാക്കി പോലീസ്
This post have 0 komentar
EmoticonEmoticon