ശ്രീനഗര്‍: തെക്കന്കാഷ്മീരിലെ കുല്‍ഗാമില്‍ മഞ്ഞുവീഴ്ചയില്പ്പെട്ട അഞ്ച് പോലീസുകാര്‍ അടക്കം ഏഴു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ടു പോലീസുകാരെ രക്ഷപ്പെടുത്തിയിരുന്നു. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ ജവഹര്‍ ടണലിന് സമീപം വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. ടണലിന്റെ വടക്ക് ഭാഗത്തെ വാതിലിനു സമീപമാണ് മഞ്ഞുവീഴ്ച ഉണ്ടായത്. സംഭവം നടക്കുമ്ബോള്‍ പോലീസ് പോസ്റ്റില്‍ ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്.
മഞ്ഞുമലയിടിയുന്നതു കണ്ട് പത്തുപോലീസുകാര് ഓടിരക്ഷപ്പെട്ടിരുന്നു. കനത്ത കാറ്റും മഞ്ഞുവീഴ്ചയും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon