കണ്ണൂര്‍: എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശി സതീശന്‍ എന്നയാളാണ് പിടിയിലായത്. തലശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു.
കഴിഞ്ഞ മാസം അഞ്ചാം തിയതിയാണ് ഷംസീറിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. ആക്രമണ സമയത്ത് വിട്ടീല്‍ ഷംസീറിന്റെ മാതാപിതാക്കളും സഹോദരിയും മക്കളുമുണ്ടായിരുന്നു.
ബൈക്കിലെത്തിയ രണ്ടുപേര്‍ വീട്ടിലേക്ക് ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സതീശന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു മറ്റൊരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഒളിവിലാണ്. ഇയാള്‍ ബംഗളൂരുവിലേക്ക് കടന്നതായാണ് വിവരം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon