ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായും ഇന്ന് കൂടിക്കാഴ്ച നടത്തും. തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്നത് സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടക്കുക. ഡല്‍ഹിയില്‍ വെച്ചാണ് കൂടിക്കാഴ്ച.
തുഷാര്‍ മല്‍സര രംഗത്തിറങ്ങണമെന്ന് അമിത് ഷാ വീണ്ടും ആവശ്യപ്പെടും. എന്നാല്‍ മല്‍സര രംഗത്തിറങ്ങാന്‍ തുഷാര്‍ മടിക്കുകയാണ്. മല്‍സരിക്കാന്‍ എസ്എന്‍ഡിപിയിലെ സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശവും തുഷാറിനെ പിന്തിരിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ തുഷാര്‍ നിലപാട് പ്രഖ്യാപിക്കാത്തതില്‍ ബിജെപി കേന്ദ്രനേതൃത്വം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
തുഷാര്‍ മല്‍സരിച്ചില്ലെങ്കില്‍ തൃശൂര്‍ സീറ്റ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നല്‍കിയേക്കും. അങ്ങനെയെങ്കില്‍ പത്തനംതിട്ടയില്‍ പി എസ് ശ്രീധരന്‍പിള്ളയോ, അല്‍ഫോണ്‍സ് കണ്ണന്താനമോ സ്ഥാനാര്‍ത്ഥിയാകും. തുഷാര്‍ അമിത് ഷാ കൂടിക്കാഴ്ചയില്‍ ബിഡിജെഎസിന്റെ സീറ്റുകള്‍ സംബന്ധിച്ചും അന്തിമ ധാരണ ഉണ്ടാക്കേണ്ടതുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon