ന്യൂഡല്‍ഹി: 2025ന് ശേഷം പാകിസ്ഥാന് ഇന്ത്യയുടെ ഭാഗമാകുമെന്ന് മുതിര്‍ന്ന ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കാഷ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1947ന് മുമ്ബ് പാകിസ്ഥാന് ഉണ്ടായിരുന്നില്ലെന്നും എന്നാല്‍, 2025ന് ശേഷം പാകിസ്ഥാന് ഇന്ത്യയുടെ ഭാഗമാകുമെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഏഴു വര്‍ഷങ്ങള്‍ക്കുശേഷം നിങ്ങള്‍ക്ക് കറാച്ചിയിലോ ലാഹോറിലോ റാവല്‍പ്പിണ്ടിയിലോ സിയാല്‍ക്കോട്ടിലോ വീട് വാങ്ങാനും വ്യവസായം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'അഖണ്ഡ ഭാരത'മാണ് ഉണ്ടാവുക. ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് അനുകൂലമായി നില്ക്കുന്ന ഒരു സര്‍ക്കാരാണ് ബംഗ്ലാദേശിലുള്ളതെന്ന് തങ്ങള്‍ ഉറപ്പുവരുത്തിയതായും ആര്.എസ്.എസ് നേതാവ് വ്യക്തമാക്കി.
കാഷ്മീര്‍ വിഷയത്തില്‍ ആദ്യമായി ഭാരത സര്‍ക്കാര്‍ ഒരു ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. സൈന്യം രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ച് നടപടി സ്വീകരിക്കുന്നതുകെണ്ടാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ലഹോറില്‍ യോഗം ചേരുന്നതും മാനസരോവറില്‍ പോകാന്‍ ചൈനയുടെ അനുവാദം ആവശ്യമില്ലാത്തതും സ്വപ്നം കാണാം- അദ്ദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon