ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മുന്നണി സംവിധാനമാകുമ്പോള്‍ ബിഡിജെഎസ് അധ്യക്ഷനെന്ന നിലയില്‍ മത്സരിക്കേണ്ടി വരും. അതില്‍ തെറ്റില്ലെന്നും പക്ഷേ മത്സരിക്കുകയാണെങ്കില്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തില്‍ മാറ്റമില്ല എന്ന കടുത്ത തീരുമാനത്തിലാണ് വെള്ളാപ്പള്ളി.
പ്രചാരണത്തിനോ പരസ്യ പ്രസ്താവനകള്‍ക്കോ താന്‍ ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി ബിജെപി നേതാക്കളെ അറിയിച്ചു. തുഷാര്‍ മത്സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ താല്‍പ്പര്യം. ബിജെപി നേതൃത്വം ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon