കുവൈത്തില്‍ സ്വദേശി തൊഴില്‍ക്ഷാമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. സ്വദേശികളായ തൊഴിലന്വേഷകരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് തൊഴില്‍ക്ഷാമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. മാത്രമല്ല, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമ്പാഴും തൊഴിലന്വേഷകരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ദ്ധനയുള്ളതായാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം ഏറെക്കുറെ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട് എന്നിട്ടും രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാനവശേഷി വകുപ്പ് പുറത്തു വിട്ട സ്ഥിതി വിവരക്കണക്കനുസരിച്ചു കഴിഞ്ഞ വര്‍ഷം മാത്രം 6829 സ്വദേശി ചെറുപ്പക്കാരാണ് സര്‍ക്കാര്‍ മേഖലയില്‍ മാത്രം പുതുതായി നിയമിക്കപ്പെട്ടത്.
മാത്രമല്ല, മൊത്തം തൊഴിലന്വേഷകരുടെ 46 ശതമാനം സ്വകാര്യമേഖലയില്‍ ജോലി നേടിയിട്ടുണ്ട്. അതേസമയം, പഠനം പൂര്‍ത്തിയാക്കി തൊഴില്‍ കാത്തിരിക്കുന്ന സ്വദേശികളില്‍ 16105 പേര്‍ക്ക് ഇനിയും തൊഴില്‍ കണ്ടെത്തേണ്ടതായുണ്ട്. കൂടാതെ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക, സ്വകാര്യ മേഖലയില്‍ സ്വദേശി ബിരുദധാരികള്‍ക്കു സംവരണം ഏര്‍പ്പെടുത്തുക, ചെറുകിട ഇടത്തരം സംരംഭങ്ങളിലേക്കു സ്വദേശി യുവാക്കളെ ആകര്‍ഷിക്കുകയും ആവശ്യമായ പ്രോത്സാഹനവും സഹായവും നല്‍കുകയും ചെയ്യുക തുടങ്ങിയ പദ്ധതികളാണ് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി അധികൃതര്‍ ആവിഷ്‌കരിച്ചത്. അതിനുപുറമെ, നിലവില്‍ ജോലിയോ പെന്‍ഷനോ വിദ്യാഭ്യാസ ആനുകൂല്യങ്ങളോ ഇല്ലാത്തവരാണ് ഇക്കൂട്ടര്‍. എന്നാല്‍, സ്വയം തൊഴില്‍ സംരഭങ്ങളിലേക്കു ആകൃഷ്ടരാകുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനയുള്ളതായും സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.
This post have 0 komentar
EmoticonEmoticon