ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ എന്നും ആദ്യ അഞ്ചിൽ സ്ഥാനമുള്ള രാജ്യമാണ് ന്യൂസിലാന്റ് . അവിടെയാണ് ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം ഉണ്ടായിരിക്കുന്നത് . സമാധാനത്തിന്റെ ഏത് കോണിലേക്കും കടന്നു എത്തിയിരിക്കുന്ന ഭീകരത എവിടെയും ഇനി ഉണ്ടാകാം . നമ്മളും സുരക്ഷിതരല്ലാത്ത ലോകം
എന്താണ് ന്യൂസീലാന്റിൽ വെടിയേറ്റ് വീണ അഭയാർഥികൾ ചെയ്ത കുറ്റം? എന്താണ് ന്യൂസിലാൻഡിൽ ഇത്രത്തോളം സമാധാനം കെടുത്തുന്ന പ്രശ്നനങ്ങൾ.
തങ്ങളുടെ നാട്ടിൽ ഇത്തരത്തിൽ ഒരു ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണു അവർ പറയുന്നത് . എന്നെ സംബന്ധിച്ച് വെടിവെപ്പുനടത്തിയ ന്യൂസിലന്റുകാരല്ല, ഇവിടെ വെടിയേറ്റുവീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്‍റെ യഥാർത്ഥ മക്കൾ, അവരാണ് ‘നമ്മൾ’ …” - എന്നാണു പ്രധാനമന്ത്രി ജസീന്‍ഡ ആർഡേണിന്റെ വാക്കുകൾ.
ന്യൂ സീലാൻഡ് തലസ്ഥാനമായ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. സായാഹ്ന പ്രാർത്ഥനകള്‍ നടക്കുന്നതിനിടെ അക്രമികൾ അകത്തു ചെല്ലുകയും വെടിയുതിർക്കുകയുമായിരുന്നു.
ഇതുവരെ 50 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾ തങ്ങൾ നടത്തിയ ആക്രമണങ്ങളിലൊന്ന് ലൈവ് സ്ട്രീം ചെയ്യുകയുമുണ്ടായി. ആദ്യത്തെ ആക്രമണ റിപ്പോർട്ട് വന്നത് അൽ നൂർ മോസ്കിൽ നിന്നാണ്. മധ്യ ക്രൈസ്റ്റ്ചർച്ചിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. രണ്ടാമത്തെ ആക്രമണം നഗരപ്രാന്തത്തിലെ ലിൻവുഡ് എന്ന സ്ഥലത്തുള്ള ഒരു പള്ളിക്കു നേരെയായിരുന്നു. ഇവിടെ നിന്നുള്ള റിപ്പോർട്ടുകൽ പ്രകാരം വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള നിരവധി ഐഇഡികൾ പൊലീസ് നിർവ്വീര്യമാക്കി. നഗരത്തിലെ എല്ലാ പള്ളികളും അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകിയിരിക്കുകയാണ്. രണ്ട് ആക്രമണസ്ഥലത്തു നിന്നും നിരവധി തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ പറയുന്നതു പ്രകാരം അക്രമികൾ ആദ്യം പുരുഷന്മാർ പ്രാർത്ഥന നടത്തുന്നിടത്തേക്കാണ് പോയത്. പിന്നീട് സ്ത്രീകളുടെ ഭാഗത്തേക്കെത്തിയും വെടിവെപ്പ് നടത്തി.
വെടിവെയ്പ്പ് നടത്തിയവരിൽ പ്രധാനി, പിടിയിലായ ബ്രെണ്ടൻ ടറന്റിന്റേത് മുസ്ലിം വിരുദ്ധ കാഴ്ചപ്പാടുകള്‍. ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലീം പള്ളിയിൽ വിശ്വാസികളെ തുരുതുരാ വെടിവെച്ചിടുന്നത് ലൈവ് ആയി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക, താൻ നടത്താൻ ഉദ്ദേശിക്കുന്ന ആക്രമണത്തെക്കുറിച്ച് മുൻപ് എഴുതി തയ്യാറാക്കിയ ഒരു മാനിഫെസ്റ്റോ ഇന്റെർനെറ്റിലിടുക, ആളുകൾക്ക് അത് വായിക്കാനായി ഹൈപ്പർ ലിങ്കുകൾ നൽകുക, കൊലപാതകത്തിനായി നല്ലയിനം മെഷീൻ ഗണ്ണുകളെക്കുറിച്ച് സ്വന്തം പ്രൊഫൈലിൽ സചിത്ര വിശദീകരണങ്ങൾ കുറിക്കുക, ഇതൊക്കെയായിരുന്നു ആസ്ട്രേലിയന്‍ സ്വദേശിയായ ടറന്റിന്റേ പ്രചരണങ്ങള്‍
‘ദി ഗ്രേറ്റ് റീപ്ലേസ്മെന്റ്റ്’ എന്ന് പേരിട്ട ഇയാളുടെ മാനിഫെസ്റ്റോയും ഫോട്ടോസും ഇപ്പോൾ സൈബർ ഇടങ്ങളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. മുസ്ലീങ്ങൾ തന്നെയായിരുന്നു ഇയാളുടെയും സംഘത്തിന്റെയും ലക്‌ഷ്യം എന്നതിന് മാനിഫെസ്റോയിൽ സൂചനകളുണ്ട്. ഈ മുസ്‌ലിം പള്ളികളിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ആളുകളെ ആക്രമിക്കുകയും തന്നെയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ഇയാൾ പറയുന്നത്.
“ഡൂ നോട്ട് ഗോ ജന്റിൽ ഇൻ ടു ദാറ്റ് ഗുഡ് നൈറ്റ്” എന്ന ഡിലൻ തോമസിന്റെ പ്രശസ്തമായ കവിതയോടെയാണ് 74 പേജുകളുള്ള മാനിഫെസ്റ്റോ ആരംഭിക്കുന്നത്. പരമ്പരാഗത ഇസ്ലാം മത വിശ്വാസികളെ വെടിവെച്ച് കൊല്ലാൻ പദ്ധതിയിട്ട ഇപ്പോൾ തടവിൽ കഴിയുന്ന ഡറാണ് ഒബ്സ്ബോറിനെ പ്രകീർത്തിക്കുന്നതോടെ ഇവരുടെയും പ്രധാന ലക്‌ഷ്യം മുസ്‌ലിം മതവിശ്വാസികളാണെന്ന് പോലീസ് അനുമാനിക്കുന്നുണ്ട്.
എന്താണ് ന്യൂസിലാന്റിലെ ഇത്രയും വലിയ പ്രശ്നം? ന്യൂ സീലാൻഡ് ഫസ്റ്റ്’ പോലുള്ള തീവ്ര ദേശീയ വാദികളായ പാർട്ടികളുടെ ശബ്ദം 2017ലെ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായിരുന്നു . എന്നിരുന്നാലും കുടിയേറ്റവും അഭയാര്‍ഥികളും ഒന്നും ഒരു വലിയ പ്രശ്നങ്ങലോ ചര്‍ച്ചകളോ ഒന്നും സൃഷ്ടിച്ചിരുന്നില്ല. പക്ഷെ തീവ്ര ദേശീയ വാദികള്‍ ആയവരുടെ പ്രചാരണായുധം പുറം നാട്ടുകാരുടെ കുടിയേറ്റം അനുവദിക്കരുത് എന്നായിരുന്നു . പക്ഷെ ആ പ്രചാരണായുധം തിരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരെ ഫലിച്ചു . വോട്ടു ബാങ്കില്‍ ഇടിവ് ഉണ്ടായി . പാർലമെന്റ് പ്രാതിനിധ്യത്തിലും ഇടിവുണ്ടായി.
അതി രൂക്ഷമായ വംശവെറിയും വിദ്വേഷ രാഷ്ട്രീയവും കൊണ്ടുനടക്കുന്നയാളാണ് ന്യൂ സീലാൻഡ് ഫസ്റ്റ് പാർട്ടിയുടെ നേതാവും ഇപ്പോഴത്തെ ഉപപ്രധാനമന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്സ് . വളരെ പുരോഗമനപരമായി ചിന്തിക്കുന്ന ലേബർ പാർട്ടിയില്‍ നിന്ന് എത്തിയ പ്രധാനമന്ത്രി ജസീന്‍ഡ ആർഡേണിന്റെ ഭരണത്തിലെ കരടാണ് പലപ്പോഴും പീറ്റേഴ്സിന്റെ നിലപാടുകള്‍ . സഖ്യം ചേരാനായി അതിതീവ്രമായ പല നിലപാടുകളും പീറ്റേഴ്സ് മുന്നോട്ടു വച്ചു . കുടിയേറ്റം കുറയ്ക്കണമെന്ന നിലപാട് സഹിതം അംഗീകരിച്ചാണ് ലേബര്‍ പാര്‍ടി അധികാരത്തിലെത്തിയത് . രാജ്യത്തേക്ക് തൊഴില്‍ തേടി വരുന്നവര്‍ക്ക് വിസ ലഭിക്കുന്നതിനടക്കം നിരവധി നൂലാമാലകള്‍ കൊണ്ടുവരാന്‍ അതി തീവ്ര ദേശീയതയുടെ വാക്താവായ പീറ്റേഴ്സിന് സാധിച്ചിട്ടുണ്ട്. ഒരു ജോലി ചെയ്യാന്‍ യോഗ്യരായ ന്യൂ സീലാൻഡുകാർ ഇല്ലെങ്കില്‍ മാത്രമേ കമ്പനിക്ക് പുറത്തു നിന്ന് തൊഴിലാളികളെ സ്വീകരിക്കാന്‍ കഴിയൂ എന്ന് വരെ ചട്ടമുണ്ടാക്കി . രാജ്യത്തെ തൊഴിലില്ലായ്മയുടെ കാരണം വരെ പുറത്തു നിന്ന് വന്ന അഭയാര്‍ഥികള്‍ ആണെന്ന ധാരണയാണ് ഇവര്‍ വച്ച് പുലര്‍ത്തുന്നത്
വളര്‍ന്നുവരുന്ന കുടിയേറ്റ വിരുദ്ധ മനോഭാവം നശിപ്പിച്ചേ തീരു. അഭയാര്‍ഥികളാണ് ഈ നാടിന്റെ മക്കള്‍ എന്ന് പ്രധാനമന്ത്രി പറയുന്നത് ആത്മാര്‍ഥമാണെങ്കില്‍ ന്യൂ സീലാൻഡ് ഫസ്റ്റ് പാർട്ടിയുമായി ഇപ്പോഴും തുടരുന്ന ഐക്യവും അവരുടെ നിബന്ധകള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും വഴങ്ങി എടുത്ത അങ്ങേ അറ്റം തീവ്ര കുടിയേറ്റ വിരുദ്ധ നയങ്ങളും അവസാനിപ്പിക്കാന്‍ കഴിയണം. രാജ്യത്ത് അഭയം പ്രാപിക്കാന്‍ എത്തിയവരെ കുരുതിയ്ക്ക് കൊടുക്കുന്ന ആശയങ്ങളെ എതിര്‍ക്കാന്‍ കഴിയണം . ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളില്‍ ഒന്നായ ന്യൂസിലാന്റിന്റെ ഐക്യത്തെയും സമാധാനത്തെയും എന്നും സംരക്ഷിക്കാന്‍ ജസീന്ദ ബാധ്യസ്തയാണ് . ഇനിയൊരു ദുരന്തത്തിനു വഴി ഒരുങ്ങാതെ ഇരിക്കാന്‍ പ്രത്യാശിക്കാം. അഭയാര്‍ഥികള്‍...അവരും ഈ ഭൂമിയുടെ അവകാശികള്‍
This post have 0 komentar
EmoticonEmoticon