ന്യൂഡൽഹി: ഗുരുതരാവസ്ഥയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റുന്ന കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ ഇന്ന് തീരുമാനമറിയിക്കും. ഡോക്ടർമാരുടെ നിർദ്ദേശത്തിനൊപ്പം പെൺകുട്ടിയുടെ കുടുംബത്തോട് കൂടി ആലോചിച്ച് തീരുമാനം എടുക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അപകടം നടക്കുന്നതിന് മുൻപ് പെൺകുട്ടി അയച്ച കത്തിലാണ് സുപ്രീം കോടതി വിധി.
ഡൽഹിയിലേക്ക് ചികിത്സ മാറ്റാമെന്ന് പെൺകുട്ടിയുടെ ബന്ധുക്കളിൽ ഒരു വിഭാഗം സമ്മതിക്കുമ്പോൾ ലക്‌നൗവിൽ ചികിത്സ തുടരാമെന്നാണ് അമ്മയടക്കമുള്ള ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, വിദഗ്ധ ചികിത്സ ലഖ്നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ ലഭ്യമാണെന്നും പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നുമാണ് ഡോക്ടർമാരുടെ നിലപാട്.
സുപ്രീംകോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം 25 ലക്ഷം രൂപയുടെ സഹായധനം ഉത്തർപ്രദേശ് സർക്കാർ പെൺകുട്ടിയുടെ അമ്മക്ക് കൈമാറിയിരുന്നു.
ഉന്നാവ് കേസുകളുടെ വിചാരണ ലഖ്നൗവിലെ സിബിഐ കോടതിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാമെന്നും അടിയന്തിര സഹായമായി 25 ലക്ഷം രൂപയും കേന്ദ്രസേനയുടെ സുരക്ഷയും പെൺകുട്ടിക്ക് ഉറപ്പാക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon