തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പിസി ജോര്‍ജ് വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് ഇന്റലിജന്‍സ്.
ജോര്‍ജിന്റെ മൊബൈല്‍ നമ്പറിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പൂജാരി വിളിച്ചതിന്റെ തെളിവ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി. ബിഷപ് ഫ്രാങ്കോക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ വിഷയത്തില്‍ ഇടപെട്ട് പൂജാരി തന്നെ വിളിച്ചതായി പിസി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലെന്നു പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞെന്നായിരുന്നതായാണ് ജോര്‍ജിന്റെ പരാമര്‍ശം. രവി പൂജാരിയുടെ പേരില്‍ മറ്റാരെങ്കിലും തന്നെ വിളിച്ച് പറ്റിച്ചതാകാമെന്ന സംശയവും പിസി പങ്കുവെച്ചിരുന്നു.
എന്നാല്‍ പിസിയുടെ വെളിപ്പെടുത്തലിനെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഭീഷണിക്കോള്‍ സത്യമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon