കൊല്‍ക്കത്ത: രണ്ടാം മിന്നലാക്രമണത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇടതുപക്ഷം പങ്കെടുക്കും. യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തേക്കും. ഇടതു പാര്‍ട്ടികള്‍ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അവര്‍ നിലപാട് മാറ്റുകയായിരുന്നു.
ബുധനാഴ്ച പാക് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. വ്യോമസേനയുടെ വിജയമായാണ് ആക്രമണത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കണ്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യോമസേനയെ അഭിനന്ദിച്ച് ട്വീറ്റു ചെയ്യുകയും ചെയ്തിരുന്നു.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു മിനിമം പരിപാടി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ഇല്ലാത്തതിനാലാണ് യോഗത്തില്‍ നിന്നും ഇടതു പാര്‍ട്ടികള്‍ വിട്ടുനിന്നത്.
പുതിയ സാഹചര്യത്തില്‍ ബി.ജെ.പിക്കെതിരെയുള്ള പുതിയ രാഷ്ട്രീയ നീക്കങ്ങളാകും യോഗത്തില്‍ ചര്‍ച്ചയാകുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon