പാകിസ്താനെതിരായ ഇന്ത്യയുടെ കനത്ത തിരിച്ചടിയില്‍ രാജ്യമൊട്ടാകെ വ്യോമസേനയെ അഭിനന്ദിക്കുന്നതിനിടെ പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ കടമെടുത്ത് നടന്‍ മോഹന്‍ലാല്‍. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചുള്ള ട്വീറ്റില്‍ 'ഹൗ ഈസ് ദ് ജോഷ്' എന്നായിരുന്നു മോഹന്‍ലാല്‍ അനുമോദനം രേഖപ്പെടുത്തിയത്. ജയ് ഹിന്ദ്, ഇന്ത്യ സ്ട്രൈക്സ് ബാക്ക് തുടങ്ങിയ ഹാഷ് ടാഗുകളും മോഹന്‍ലാല്‍ തന്റെ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ബാലാകോട്ട് നടത്തിയ ആക്രമണത്തിന് ശേഷം ട്വിറ്ററില്‍ മോഹന്‍ലാലിനൊപ്പം മറ്റനേകം പേരും 'ഹൗ ഈസ് ദ ജോഷ്' എന്ന വാചകം ചേര്‍ത്ത് ആര്‍മിക്ക് അഭിനന്ദനം അറിയിക്കുന്നുണ്ട്. മുംബൈയില്‍ വെച്ച് നടന്ന സിനിമാ സംബന്ധമായ ഒരു പരിപാടിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഈ വാചകം ആദ്യം പറയുന്നത്. 'ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലെ വാചകമാണിത്.
How is the Josh #IndiaStrikesBack #IndiaAirForce #JaiHind
— Mohanlal (@Mohanlal) February 26, 2019
ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് പാക് അധീന കശ്മീരിലെ ജയ്ഷെ മുഹമ്മദിന്റെ ഭീകരതാവളം ബോംബ് ആക്രമണത്തില്‍ തകര്‍ത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ ഇന്ത്യന്‍ വ്യോമസേന വര്‍ഷിച്ചത്.
This post have 0 komentar
EmoticonEmoticon