തിരുവനന്തപുരം: വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ്. 28,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം ഉള്‍പ്പെടുന്ന ആദ്യഘട്ടം രണ്ടാഴ്ചക്കകം നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് പ്രീഫാബ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. കെ എസ് ഐ ഡി സി യുടെ നേതൃത്വത്തിൽ 80,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണുമുള്ള രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയും വേഗതയിൽ നടക്കുകയാണ്.
സാംക്രമിക രോഗങ്ങളുടേയും വൈറസ് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളുടെയും പശ്ചാത്തലത്തില്‍ രോഗകാരണം കണ്ടെത്താനും രോഗകാരികളെ മനസിലാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയുന്ന സ്ഥാപനമാണ് നിലവില്‍ വരുന്നത്.
ഒപ്പം രോഗം പടരാനുള്ള സാധ്യത മനസിലാക്കി മുന്‍കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന അന്താരാഷ്ട്രാ നിലവാരമുള്ള സ്ഥാപനമാകും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പ്രവര്‍ത്തനം നടക്കുക.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon