ന്യൂഡല്‍ഹി: സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് 3 പേര്‍ പരിഗണനയിൽ. രജനികാന്ത് മിശ്ര, ജാവേദ് അഹമ്മദ്, എസ് എസ് ദേശ്വാൾ എന്നിവരെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.
ഇന്നത്തെ സെലക്ഷൻ സമിതിയിൽ അന്തിമ തീരുമാനം എടുത്തേയ്ക്കുമെന്നാണ് സൂചന. ജാവേദ് അഹമ്മദിനെ നിയമിക്കണമെന്ന് മല്ലികാർജ്ജുണ ഖാർഗെ ഇന്നലത്തെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നത് പ്രധാനമന്ത്രി തള്ളിയിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന രണ്ടാമത്തെ യോഗവും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ജനുവരി 24നും സമിതി യോഗം ചേര്‍ന്നിരുന്നു.
ആദ്യത്തെ യോഗത്തില്‍ സമിതിക്ക് മുന്‍പാകെ വന്ന പേരുകളില്‍ പലരുടെയും പരിചയ സമ്പത്ത് സംബന്ധിച്ചോ പശ്ചാത്തലം സംബന്ധിച്ചോ യാതൊരു വിവരവും സമര്‍പ്പിക്കപ്പെട്ടിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു അന്ന് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞത്.
അതേസമയം, പുതിയ ഡയറക്ടറെ കണ്ടെത്തുന്നത് വരെ നാഗേശ്വര റാവു ഇടക്കാല സി.ബി.ഐ മേധാവിയായി തുടരും.
This post have 0 komentar
EmoticonEmoticon