തിരുവനന്തപുരം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും ഭാഗികമായി തകർന്നവർക്കും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ ഇതുവരെ അനുവദിച്ചത് 430 കോടി രൂപ. 1.31 ലക്ഷം കുടുംബങ്ങൾക്കാണ് സർക്കാർ ധനസഹായം നൽകിയത്. പൂർണ്ണമായും തകർന്ന 13,362 വീടുകളിൽ 9341 വീടുകളുടെ നിർമ്മാണം ആരംഭിച്ചു. ഇതിനു മാത്രമായി 94 കോടി രൂപ ഇതുവരെ ചെലവഴിച്ചു. മറ്റു വീടുകള്‍ സന്നദ്ധ സംഘടനകളുടെ സ്പോണ്‍സര്‍ഷിപ്പോടെ നിര്‍മ്മാണം നടത്തും. പുറമ്പോക്കിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ സ്ഥലം കണ്ടെത്തുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്.
കൃഷി നാശം നേരിട്ട കർഷകർക്ക് 200 കോടിയോളം രൂപയാണ് സഹായം നൽകിയത്. 2.38 ലക്ഷം കർഷകർക്ക് 178 കോടി രൂപ ധനസഹായമായി നൽകി. വിള ഇൻഷൂറൻസായി 21.57 കോടി രൂപയും നൽകിയിട്ടുണ്ട്. കന്നുകാലികളെ നഷ്ടപ്പെട്ട 27,363 കർഷകർക്ക് 21.7 കോടി രൂപയാണ് വിതരണം ചെയ്തത്.
അടിയന്തര ആവശ്യങ്ങൾക്ക് കുടുംബശ്രീ മിഷൻ പലിശരഹിത വായ്പയായി 732.46 കോടി രൂപ വിതരണം ചെയ്തു.94,891 കുടുംബങ്ങൾക്കാണ് കുടുംബശ്രീ ഇതുവരെ വായ്പ നൽകിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി വഴി കൂടുതൽ തൊഴിൽ ദിനങ്ങളും സൃഷ്ടിച്ചു. 60,966 പുതിയ തൊഴിൽ കാർഡുകളാണ് വിതരണം ചെയ്തത്. 5 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. 559 കോടി രൂപ തൊഴിലാളികളുടെ അക്കൗണ്ടുകളിൽ എത്തിക്കഴിഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon