തിരുവനന്തപുരം∙ മോട്ടര്‍ വാഹന ഭേദഗതി നിയമത്തിൽ ഇളവിനായി നിയമോപദേശം തേടാൻ സർക്കാർ നീക്കം.പരിശോധനകളില്‍ അയവുവരുത്തിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നും നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നത് എല്‍ഡിഎഫിന്‍റെ നിലപാടാണെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.പിഴയ്ക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായതിനാലാണു സര്‍ക്കാര്‍ നീക്കം. കേന്ദ്ര നിയമം പാസാക്കിയെങ്കിലും വിജ്ഞാപനം ഇറക്കേണ്ടതു സംസ്ഥാനങ്ങളാണ്. പിഴത്തുക കുറയ്ക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിയുമോ എന്നും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. നിയമവകുപ്പിനോട് സര്‍ക്കാര്‍ അഭിപ്രായം തേടി. ഓണക്കാലം കഴിയും വരെ വാഹന പരിശോധന വേണ്ടെന്നാണു തീരുമാനം. ഓണത്തിനുശേഷം സ്ഥിതി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon