കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തെക്കന്‍ ലോഗാര്‍ പ്രവിശ്യയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ലോഗാറിനും ക്യാപ്പിറ്റല്‍ കാബൂളിനും ഇടയിലുള്ള പ്രധാന പാതയില്‍ ഗവര്‍ണറുടെ വസതിക്ക് സമീപം വെച്ച് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗവര്‍ണറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ പ്രവിശ്യയിലെ ചീഫ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും താലിബാന്‍ ഏറ്റെടുത്തു. എട്ട് പേര്‍ മാത്രമല്ല, അഫ്ഗാന്‍ സേനയിലെ ഒരു വലിയ സംഘം തന്നെ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും താലിബാന്‍ വക്താവ് പ്രസ്താവനയില്‍ പറയുന്നു.
This post have 0 komentar
EmoticonEmoticon