നാഗര്‍കോവില്‍: വീട്ടില്‍ അതിക്രമിച്ച് കയറി നാലംഗ സംഘം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. തോവാളയില്‍ കൃഷ്ണന്‍ പുതൂര്‍ അമ്മന്‍കോവിലിന് സമീപം മണികണ്ടന്‍(42), ഭാര്യ കല്യാണി(40) എന്നിവരാണ് കൊല്ലപ്പെട്ടത്.
രാത്രി പത്തരയോടെ വീട്ടിലെത്തിയ അക്രമി സംഘം വീട്ടില്‍ അതിക്രമിച്ച് കയറി. വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് എത്തിയ കല്യാണിയെ നാലംഗ സംഘം അരിവാളുകൊണ്ട് വെട്ടി. കല്യാണിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ ഭര്‍ത്താവിനെയും മകള്‍ രാമലക്ഷ്മിയെയും അക്രമികള്‍ വെട്ടി വീഴ്ത്തി. തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെട്ടു.
കല്യാണി അപകട സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മണികണ്ഠന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഗുരുരതര പരിക്കേറ്റ് മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon