ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് സാധുവാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇടക്കാല ബജറ്റിന് ഭരണഘടനാ സാധുതയില്ലെന്നും അതിനാല്‍ ബജറ്റ് അസാധുവാക്കണമെന്നും ശര്‍മ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെ സര്‍ക്കാരിന് പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും കുറഞ്ഞ കാലത്തേക്കുള്ള ഭരണ ചിലവുകള്‍ക്കായുള്ള വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കാനേ സാധിക്കൂവെന്നാണ് ശര്‍മ പറയുന്നത്.
ഇടക്കാല ബജറ്റ് ഭരണഘടനാനുസൃതം അല്ലെന്നും ഹരജിയില്‍ ശര്‍മ ചൂണ്ടിക്കാണിക്കുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon