പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും. കേസില്‍ സാക്ഷ്യപ്പെടുത്തിയ വിധിപ്പകര്‍പ്പ് ലഭിച്ചതിനാല്‍ നാളെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പാലക്കാട് പോക്‌സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെണ്‍കുട്ടികളുടെ മരണം ഉള്‍പ്പെടെ സി ബി ഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
കേസ് അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും പെണ്‍കുട്ടികളുടെ കുടുംബം ആരോപിക്കുന്നു.
കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. പോക്‌സോ കോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ കേസ് പരിഗണിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon