ads

banner

Thursday, 7 February 2019

author photo

എറണാകുളം: കൊച്ചി മെട്രോയുടെ അനുബന്ധ സര്‍വ്വീസായി ഇലക്‌ട്രിക്ക് ഓട്ടോകള്‍ നിരത്തിലിറങ്ങി. ആദ്യ ഘട്ടമായി വിവിധ മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ 16 ഇ - ഓട്ടോകള്‍ സര്‍വ്വീസ് നടത്തും. ആലുവ, കളമശ്ശേരി,ഇടപ്പള്ളി,കലൂര്‍,എം ജി റോഡ്,മഹാരാജാസ് കോളേജ് എന്നീ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ 16 ഇ ഓട്ടോകളാണ് ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക.
 
ഇ-ഓട്ടോകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന മിനിമം ചാര്‍ജ്ജ് പത്ത് രൂപയാണ്. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനാണ് ഈ നിരക്ക്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നിടുളള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവുമാണ് നിരക്ക്. ഇത് പക്ഷെ ഒരു യാത്രക്കാരനുളള നിരക്കാണ്.

ഇ-ഓട്ടോയില്‍ ഡ്രൈവറുടെ തൊട്ടരികില്‍ ഒരാള്‍ക്കും പുറകിലെ സീറ്റുകളില്‍ നാല് പേര്‍ക്കും ഇരിക്കാം. ഓരോ യാത്രക്കാരനും പത്ത് രൂപ നല്‍കണം. ഷെയര്‍ ഓട്ടോ മാതൃകയിലാണ് സര്‍വ്വീസ്.

ഇ ഓട്ടോറിക്ഷകള്‍ക്കായി സ്റ്റേഷനുകളില്‍ ചാര്‍ജിങ്ങ് പോയിന്റുകള്‍ ഉണ്ടാകും. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. 22 ഇ ഓട്ടോകള്‍ കൂടി ഉടന്‍ സര്‍വ്വീസിനായി എത്തുമെന്നും അധികൃതര്‍ അറിയിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement