ലക്‌നൗ: ബാബരി മസ്‌ജിദ് തർക്കഭൂമി കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടാന്‍ തീരുമാനം. അടുത്ത 15 വരെയാണ് അയോധ്യയിൽ നിരോധനാജ്ഞ തുടരാൻ തീരുമാനിച്ചത്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗം നിരോധനാജ്ഞ നീട്ടാമെന്ന തീരുമാനത്തിലേക്കാണ് എത്തിയത്.
സുപ്രീംകോടതി വിധിയനുസരിച്ച് ബാബരി മസ്‌ജിദ് നിന്നിരുന്ന 2.77 ഏക്കർ സ്ഥലത്ത് രാമ ക്ഷേത്രമാണ് നിർമിക്കുന്നത്. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കേണ്ടതിനാൽ വരും നാളുകൾ ഏറെ നിർണ്ണായകമാണ്. ഏറെ സുരക്ഷ വേണ്ട നിർണ്ണായകമായ ഘട്ടമാവും ഇനി അയോധ്യയില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആശിഷ് തിവാരി പറഞ്ഞു.
കാർത്തിക പൂർണ്ണിമ പ്രമാണിച്ച് നാളെ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വലിയ ആഘോഷമായ കാർത്തിക പൂർണ്ണിമ ദിനമായ നാളെ നിലവിലെ സുരക്ഷ പോരെന്ന വിലയിരുത്തലിലാണ് യോഗി സർക്കാർ. അതിനാൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. കഴിഞ്ഞ വർഷം എട്ട് ലക്ഷത്തോളം പേരെത്തിയെന്നാണ് കണക്ക്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon