മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയെ തള്ളി സർക്കാർ രൂപീകരിക്കാനൊരുങ്ങി ശിവസേന. സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവർണറെ കാണും. പ്രതിപക്ഷ കക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാകാത്തതിനാൽ കേവല ഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്ന് സേന അഭ്യർഥിക്കും. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണര്‍ നിർദേശിച്ചത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ആദ്യം സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ ശിവസേനയുമായി അകന്നതോടെ വെട്ടിലായ ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്ന് ഗവർണറെ അറിയിക്കുകയായിരുന്നു. സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട് വന്നാലും സഭയിൽ ആരും ബിജെപിയെ പിന്തുണക്കില്ല എന്നതിനാലാണ് ബിജെപി പിന്മാറിയത്.
ഇതേത്തുടർന്നാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എന്നാൽ സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം ശിവസേന ഏറ്റെടുത്തു. 2014ൽ ബിജെപി ചെയ്തപ്പോലെ ന്യൂനപക്ഷ സർക്കാർ രൂപീകരിച്ച് വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് ശിവസേനയുടെ നീക്കം.
ബിജെപിയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എൻഡിഎ മുന്നണിയിലെ കേന്ദ്രമന്ത്രി സ്ഥാനം സേന ഇന്ന് തന്നെ രാജിവച്ചേക്കും. സേനയുമായി സഹകരിക്കണോ എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർക്കണോ എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ ശരദ് പവാർ ഇന്ന് ഡൽഹിയിലേക്ക് പോയേക്കും. കോൺഗ്രസ് നേതാക്കളും ഡൽഹിയിലേക്ക് പോകും. നാളെ എൻസിപി എംഎൽഎമാരുടെ യോഗം മുംബൈയിൽ ചേരുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon