തിരുവനന്തപുരം: യദ്യൂരപ്പ ബിജെപിക്ക് 1800 കോടി രൂപ കോഴ നൽകിയതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തിൽ ബിജെപി നേതാക്കളോ യദ്യൂരപ്പയോ നിഷേധിച്ചിട്ട് കാര്യമില്ല. യദ്യൂരപ്പയുടെ സ്വന്തം കൈയക്ഷരവും ഒപ്പുമടക്കമുള്ള രേഖകളാണ് പുറത്തുവന്നിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ഏജൻസികൾ അന്വേഷിച്ചിട്ട് കാര്യമില്ല. അതു കൊണ്ട് ഒരു ഫലവുമുണ്ടാകില്ല. അവർക്ക് ആവശ്യമുള്ളതുപോലെ ഉപയോഗിക്കുന്നതാണ് പല ഏജൻസികളും. കോടതിയുടെ മേൽനോട്ടത്തിലുള്ള ഏജൻസികളാണ് അന്വേഷിക്കേണ്ടത്. കോടതിയുടെ നിർദ്ദേശമനുസരിച്ച് രൂപീകരിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇത് അന്വേഷിക്കണം.
1800 കോടി കൊടുത്തെങ്കിൽ അതെവിടെ നിന്ന് വന്നുവെന്ന് കണ്ടെത്തണം. എന്താണ് സർക്കാരിനെ ഉപയോഗിച്ച് ചെയ്തത് എന്നിവയെല്ലാം അന്വേഷണത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon