പാലക്കാട്: ചെർപ്പുളശ്ശേരി പീഡനത്തിലെ പ്രതി പ്രകാശന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉടൻ ഡി എൻ എ പരിശോധനക്ക് വിധേയനാക്കും. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനത്തിനിരയായി എന്ന പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ചെര്‍പ്പുളശ്ശേരി സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായി എന്നാണ് യുവതിയുടെ പരാതി. കോളജ് മാഗസിന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി ഓഫീസില്‍ എത്തിയത്. മാഗസിനിലേക്കുള്ള പരസ്യത്തിന്‍റെ കാര്യങ്ങള്‍ സംസാരിക്കാനാണ് യുവാവ് ഏരിയ കമ്മിറ്റി ഓഫിസിലെത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ മാസം 16നാണ് മണ്ണൂരില്‍ റോഡരികില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon