തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ജനങ്ങള്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഹരജി പുനപരിശോധിക്കാനുള്ള യാതൊരു സാഹചര്യവുമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പുനപരിശോധനയ്ക്ക് തക്കതായ പിഴവ് വിധിയില്‍ ഇല്ല. പിഴവുകള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ആയിട്ടില്ല. അയ്യപ്പ ഭക്തര്‍ പ്രത്യേക ഗണമല്ലെന്നതില്‍ ജഡ്ജിമാര്‍ക്കിടയില്‍ സമവായം ഉണ്ട്. തുല്യതയാണ് വിധിയുടെ അടിസ്ഥാനം. തൊട്ടുകൂടായ്മ അല്ല. തന്ത്രിയുടെ വാദത്തില്‍ വ്യഖ്യാനമാണ് ഉള്ളത്. അത് പുനപരിശോധനയ്ക്ക് കാരണമല്ല സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയാണ് കോടതിയില്‍ സര്‍ക്കാരിന്റെ നിലപാടറിയിച്ചത്. വിധിയെ എതിര്‍ത്തുകൊണ്ടുള്ള എട്ടിലധികം ഹരജിക്കാരുടെ വാദം കേട്ടശേഷമാണ് കോടതി ഇപ്പോള്‍ സര്‍ക്കാരിനെ കേള്‍ക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon