കൊച്ചി: സോളാർ കേസ് പ്രതിയായ സ്‌ത്രീയുടെ ലൈംഗിക പീഡനപരാതിയിൽ മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെതിരെ ഉൗർജിത അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. വേണുഗോപാലിനെതിരായ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ വേണുഗോപാലിന്റെ സ്വാധീനത്തെതുടർന്ന് അന്വേഷണം നിലച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം. എന്നാൽ, ഇരയുടെ മൊഴി രേഖപ്പെടുത്തിയ ഉടൻ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു.
ഗുരുതര ആരോപണങ്ങളടങ്ങുന്ന വിശദമൊഴിയാണ് ക്രൈംബ്രാഞ്ചിന് നല്‍കിയത്. മൂന്ന് സാക്ഷികളെ ചോദ്യംചെയ്തു. കേസ് പത്തുദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon