പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായി ഇന്ത്യ നദീജലം പങ്കുവയ്ക്കില്ലെന്നു കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇതിന്‍റെ ഭാഗമായി രവി, സത്‌ലജ്, ബിയാസ് നദികളിലെ വെള്ളം ജമ്മു കശ്മീരിലേക്കും പഞ്ചാബിലേക്കും വഴിതിരിച്ചുവിടും.
‘പാക്കിസ്ഥാനുമായി ജലം പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കാൻ നമ്മുടെ സർക്കാർ തീരുമാനിച്ചു. കിഴക്കൻ നദികളിൽ നിന്നു വരുന്ന വെള്ളം ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിടും.’ നിതിൽ ഗഡ്‌കരി ട്വിറ്ററിൽ കുറിച്ചു.
1960–ലെ സിന്ധു നദീജല കരാർ പ്രകാരം, പോഷകനദികളായ രവി, സത്‌ലജ്, ബിയാസ് എന്നിവടങ്ങളിലെ ജലം ഇന്ത്യക്കും ചിനാബ്, ഝലം, സിന്ധു നദികളിലെ ജലം പാക്കിസ്ഥാനുമാണ് അനുവദിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon