കോട്ടയം: നേഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരേപിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ്മാര്‍ പണിമുടക്കില്‍. മെഡിക്കല്‍ കോളേജിലെ 500 ല്‍ അധികം നഴ്സുമാരാണ് പണിമുടക്കുന്നത്. സര്‍ജറി വിഭാഗം മേധാവി നഴ്സിനെ മാനസികമായി പീഡിപ്പിച്ചുവെന്നും നടപടി വേണമെന്നുമാണ് ആവശ്യം.
ശസ്ത്രക്രിയ ടേബിളില്‍ ട്രേ വച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ നഴ്സിനെ മാനസികമായി പീഡിപ്പിച്ചത്. രോഗിയുടെ ശരീരത്തില്‍ ട്രേ വച്ചുവെന്ന് ആരോപിച്ചായിരുന്നു ഡോക്ടറുടെ നടപടി. എന്നാല്‍ നഴ്സ് ട്രേ ബെഡിലാണ് വച്ചതെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും സമരം ചെയ്യുന്ന നഴ്സമാര്‍ പറഞ്ഞു.
ഡോകടര്‍ റൗണ്‍സ് നടത്തുകയായിരുന്നു. ഇതിനിടയില്‍ ഒര രോഗി എത്തിയപ്പോള്‍ നഴ്സ് തന്റെ കയ്യിലുള്ള ട്രേ ബെഡില്‍ വച്ച് ആ രോഗിയെ അറ്റന്റ് ചെയ്യാന്‍ പോയി. ഈ സമയത്ത് അവിടെയെത്തിയ ഡോക്ടര്‍ ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചു. ഹെഡ് നേഴ്സ് കാര്യം പറയുകയും അത് എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വച്ച ആള്‍ തന്നെ വന്ന് എടുക്കട്ടെ എന്നായിരുന്നു ഡോക്ടറുടെ നിലപാട്. തുടര്‍ന്ന് നഴസ് എത്തി മാപ്പ് പറഞ്ഞ് ട്രേ എടുത്ത് മാറ്റി. എന്നാല്‍ ഡോക്ടര്‍ നഴ്സിനെ ഒഴിഞ്ഞ് കിടന്ന ബെഡില്‍ കിടത്തുകയും ട്രേ എടുത്ത് അവരുടെ ശരീരത്തില്‍ വച്ചു. റൗണ്‍സ് കഴിയുന്നത് വരെ ഇത് തുടരുകയായിരുന്നുവെന്നും സമരം നടത്തുന്ന നഴ്സ്മാരില്‍ ഒരാള്‍ പറഞ്ഞു.
ഒന്നര മണിക്കൂറോളം നഴ്സിനെ ബെഡില്‍ കിടത്തി മാനസ്സികമായി പീഡിപ്പിച്ച ഡോകറര്‍ക്കെതിരെ നടപടി വേണമെന്നാണ് നഴ്സമാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാലാണ് നഴ്സിനെതിരെ ഇത്തരമൊരു നടപടിയെടുത്തതെന്നാണ് ഡോക്ടറുടെ വിശദീകരണം.
This post have 0 komentar
EmoticonEmoticon