തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഔദ്യോഗികമായ തുടക്കമായി സംസ്ഥാനത്ത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും. അടുത്ത മാസം നാല് വരെ പത്രിക നൽകാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ എട്ട്. സംസ്ഥാനത്ത് വോട്ടെടുപ്പ് 23 ന് നടക്കും. ഒറ്റ ഘട്ടമായാണ് കേരളത്തിൽ വോട്ടെടുപ്പ്.
പ്രചാരണം ശക്തമായി എല്ലാ മണ്ഡലങ്ങളിലും നടക്കുന്നതിനിടെയാണ് പത്രികാ സമർപ്പണം തുടങ്ങുന്നത്. മൂന്ന് മുന്നണികളും പ്രചാരണവുമായി സജീവമാണ്. എന്നാൽ, വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന അനിശ്ചിതത്വം തുടരുന്നതിന്‍റെ ആശങ്കയിലാണ് യുഡിഎഫ്. അടുത്ത ദിവസങ്ങളിൽ തന്നെ അതിനൊരു തീരുമാനമുണ്ടാകും.
കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി 25 ദിവസം മാത്രമാണ് ബാക്കിയുള്ളത്. ശബരിമലയും കൊലപാതക രാഷ്ട്രീയവും മോദി, പിണറായി സർക്കാരുകളുടെ നേട്ടവും കോട്ടവുമെല്ലാം ഒരേ പോലെ ചർച്ചയാക്കിക്കിയാണ് പ്രചാരണങ്ങൾക്ക് ചൂട് പിടിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon