ന്യൂഡല്‍ഹി: ഇന്ത്യയുടെ അണ്വായുധവാഹകശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ 'അഗ്നി-5' ന്റെ പരീക്ഷണം വിജയകരമായി നടന്നു. ഒഡിഷ തീരത്തെ ഡോ.അബ്ദുള്‍ കലാം ദ്വീപില്‍ നിന്നുമാണ് പരീക്ഷണം നടന്നത്. മിസൈലിന് 17 മീറ്റര്‍ നീളവും രണ്ടുമീറ്റര്‍ വീതിയുമാണുള്ളത്. ഒന്നര ടണ്‍ വരെ ഭാരമുള്ള അണ്വായുധമാണ് ഇതിനു വഹിക്കാന്‍ സാധിക്കുക.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് അഗ്നി-5. മിസൈലിന്റെ ഏഴാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. പരീക്ഷണ വിക്ഷേപണം പൂര്‍ണ്ണ വിജയമായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon