മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 91 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ വ്യാപാരെ അവസാനിപ്പിക്കുമ്പോള്‍ രൂപയുടെ മൂല്യം 71.35 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം ഇന്ന് 72.26 എന്ന താഴ്ന്ന നിലയിലേക്കെത്തി.
ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയും, അഞ്ചു സംസ്ഥാനങ്ങളിലെ നിര്‍ണ്ണായക ഇലക്ഷന്‍ ഫലം ഇന്നു പുറത്തു വരുന്നതുമെല്ലാം രൂപയുടെ മൂല്യം ഇടിയാനുള്ള കാരണമായി കരുതുന്നു. ഇടയ്ക്കിടെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് കനത്ത ആശങ്കയ്ക്കു വഴിവെക്കുന്നു.
This post have 0 komentar
EmoticonEmoticon