ന്യൂഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റിലെ ശീതകാല സമ്മേളനങ്ങള്‍ക്ക് ഇന്നു തുടക്കമായി. അഞ്ചു സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ ഫലം പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് കനത്ത മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഇതിന്റെ ആത്മവിശ്വാസത്തിലായിരിക്കും പ്രതിപക്ഷം ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസം എത്തിച്ചേരുക.
ഇലക്ഷന്‍ ഫലം പുറത്തു വരുമ്പോള്‍ ബിജെപിയെ സം ബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയേറ്റതായി കാണാന്‍ സാധിക്കും. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. പാര്‍ലമെന്റിനകത്ത് ഇലക്ഷന്‍ ഫലങ്ങളല്ല മറ്റു കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു പറഞ്ഞ അദ്ദേഹം പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു.
ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജി, അയോദ്ധ്യ രാമ ക്ഷേത്ര നിര്‍മ്മാണം,റാഫേല്‍ ഇടപാട്, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ചര്‍ച്ചാ വിഷയമാകും.
This post have 0 komentar
EmoticonEmoticon