കല്പറ്റ:യാത്രപറഞ്ഞ് പോയത് മരത്തിലേക്കാണെന്ന് അറിയാതെ വസന്തകുറിന്റെ കുടുംബം. വിരമിക്കാൻ ഇനി രണ്ട വർഷം മാത്രമുള്ളപ്പോഴാണ് മരണം വസന്തകുമാറിനെ കവർന്നത്.അച്ഛനെ വാരിപുണർന്ന് ഉമ്മകൾ നൽകി യാത്രയാക്കിയ മക്കൾ ഇന്ന് തനിച്ചാണ്.. മഥുര പലഹാരങ്ങളുമായി മക്കളെ തേടി അച്ഛൻ ഇനി വരില്ല എന്ന വേദന അറിയാതെ
കഴിഞ്ഞദിവസം പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ബീവി വസന്തകുമാറിന്റെ മരണ വിവരം വീട്ടുകാരെ തേടിയെത്തുന്നത് വസന്തകുമാർ വീട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുമ്പ്. പത്ത് ദിവസത്തെ അവധിക്ക് ലക്കിടിയിലെ കുന്നത്തിടവക വീട്ടിലെത്തിയ വസന്തകുമാർ ഫെബ്രുവരി ഒമ്പതിനാണ് ജമ്മു കാശ്മീരിലേക്ക് മടങ്ങിയത്.
കഴിഞ്ഞ 18 വർഷമായി സൈനിക സേവനം ചെയ്യുന്ന വസന്തകുമാർ സ്ഥാനക്കയറ്റം ആയി ബന്ധപ്പെട്ട് ബറ്റാലിയൻ മാറ്റത്തെ തുടർന്നാണ് ശ്രീനഗറിൽ എത്തുന്നത്. ഇത്രയും കാലം പഞ്ചാബിൽ ആയിരുന്നു എന്നാൽ ബെറ്റാലിയൻ മാറ്റത്തെ തുടർന്ന് ഒരാഴ്ചത്തെ അവധിക്ക് നാട്ടിലെത്തി. പിന്നീട് ഫെബ്രുവരി ഒമ്പതിനാണ് മടങ്ങുന്നത്. എൺപത്തിരണ്ടാം ബെറ്റാലിയൻ അംഗമായാണ് വസന്തകുമാർ ശ്രീനഗറിൽ എത്തുന്നത്.
രണ്ടുവർഷം കൂടി കഴിഞ്ഞ് വിരമിക്കാൻ ഇരിക്കുകയാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് സൈന്യത്തിൽ നിന്നുള്ള ഫോൺ സന്ദേശം വീട്ടുകാരെ തേടിയെത്തുന്നത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം വീട്ടുകാർക്ക് ലഭിക്കുന്നത്. മൃതദേഹം ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം. അമ്മ ശാന്ത അച്ഛൻ പരേതനായ വാസുദേവൻ ഭാര്യ ഷീന സഹോദരി വർഷം ഇത് മൂന്നാം ക്ലാസ് വിദ്യാർഥിനിയായ അനാമിക യുകെജി വിദ്യാർത്ഥിയായ അമർദീപ് എന്നിവർ മക്കളാണ്.
സമീപകാലത്ത് രാജ്യംകണ്ട ഏറ്റവുംവലിയ ഭീകരാക്രമണം ആണ് വ്യാഴാഴ്ച പുൽവാമയിൽ ഉണ്ടായിരിക്കുന്നത്. വസന്തകുമാർ ഉൾപ്പെടെ 44 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചത് ഒട്ടേറെ പേർക്ക് പരിക്കേറ്റു 2547 ജവാൻമാരും ആയിപോയ വാഹനവ്യൂഹത്തിന് നേരെ വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് ചാവേർ ആക്രമണം നടത്തുകയായിരുന്നു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് അക്രമത്തിന് ഉത്തരവാദിത്തം ഏറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അതേസമയം മലയാളി ജവാൻ വസന്തകുമാറിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വയനാട് ലക്കിടി സ്വദേശിയായ വസന്ത കുമാറിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
This post have 0 komentar
EmoticonEmoticon