ads

banner

Sunday, 13 October 2019

author photo

വയനാട് : ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നാലു ബസുകളും അടിയന്തര വാഹനങ്ങളും കടത്തിവിടാന്‍ മാത്രമേ ഇപ്പോള്‍ വ്യവസ്ഥയുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഉപരിതല ഗതാഗത വകുപ്പാണ് നിലപാട് വ്യക്തമാക്കിയത്. 

രാത്രികാല യാത്രാ നിരോധനത്തിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ യോഗം ഉടന്‍ വിളിക്കുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ഉറപ്പ്. കേരളത്തെയും കര്‍ണാടകത്തെയും ഒപ്പമിരുത്തിയാകും ചര്‍ച്ച. എന്നാല്‍ ഇത്തരമൊരു യോഗം അടുത്തെങ്ങും ആലോചിക്കുന്നില്ലെന്നാണ് ഉപരിതല ഗതാഗത വകുപ്പ് ഇപ്പോള്‍ പറയുന്നത്.<p>ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നാലു ബസുകളും അടിയന്തര വാഹനങ്ങളും കടത്തിവിടാന്‍ മാത്രമേ ഇപ്പോള്‍ വ്യവസ്ഥയുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഉപരിതല ഗതാഗത വകുപ്പാണ് നിലപാട് വ്യക്തമാക്കിയത്.

നിലവിലുള്ള സാഹചര്യം ഇനിയും തുടരാനാണ് ഇപ്പോഴുണ്ടാക്കിയിട്ടുള്ള ധാരണയെന്നും വകുപ്പ് പറയുന്നു. നിലവില്‍ രാത്രികാലത്ത് നാല് ബസുകളും അടിയന്തര വാഹനങ്ങളും അനുവദിക്കുന്നുണ്ട്. ഇതിലുപരി മറ്റൊന്നും സാധ്യമല്ലെന്നും ഉപരിതല ഗതാഗത വകുപ്പ് ട്വന്റിഫോറിനെ അറിയിച്ചു.
സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ഇപ്പോള്‍ വിഷയം പരിഗണിക്കുന്നത്. വിഷയത്തില്‍ സമിതിതിയുടേതാകും ഇനിയുള്ള തീരുമാനങ്ങളെന്നും ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു. രാത്രികാല ഗതാഗത നിരോധന വിഷയത്തില്‍ കര്‍ണാടകം ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു.

ഉന്നതാധികാര സമിതിയോട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്നതാണ് ഉപരിതല ഗതാഗത വകുപ്പിന്റെ നിലപാട്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement