തിരുവനന്തപുരം: പൂജപ്പുരയില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഏല്‍പ്പിച്ച കരാറുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. പൂജപ്പുര പൊലീസ് സ്‌റ്റേഷനിലെ മന്‍മദന്‍, പ്രകാശന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സംഭവത്തിൽ സിഐ പ്രേം കുമാറിനെതിരെയും നടപടിയുണ്ടായേക്കും.
കൈക്കൂലി നല്‍കിയത് പുറത്തായതോടെ പോലീസുകാര്‍ കരാറുകാരന് പണം തിരികെ നല്‍കിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിപി ആദിത്യയാണ് പോലീസുകാരെ നിരീക്ഷിച്ച് കൈക്കൂലി ഇടപാട് പിടികൂടിയത്. ഡിസിപി ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐ പ്രേം കുമാറിനെതിരെയും നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon