ads

banner

Sunday, 13 October 2019

author photo

പാലാ: സംസ്ഥാന ജൂനിയര്‍ അത്​ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ അഫീല്‍ ജോണ്‍സണിന്റെ (17), ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം അഫീലിനെ ഡയാലിസിസിന് വിധേയമാക്കിയിരുന്നെങ്കിലും പുരോഗതിയുണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അഫീലിന്റെ ചികിത്സ നടക്കുന്നത്.

സാധാരണ നിലയില്‍ ആയിരുന്ന രക്തസമ്മര്‍ദം ഇടക്കിടെ താഴ്ന്ന നിലയില്‍ ആകുന്നത് ഡോക്ടര്‍മാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനം മരുന്നുകളുടെ സഹായം കൂടാതെ തന്നെ സാധാരണ നിലയില്‍ ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ അല്ലാതായതിനെ തുടർന്നാണ് ഡയാലിസിസിനു വിധേയമാക്കിയത്.

ശരീരത്തിന് ക്ഷതവും തലയോട്ടി പൊട്ടലുമൂലമുണ്ടാകുന്ന അണുബാധയാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതെന്ന്​ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍ അറിയിച്ചു.

പാലായിൽ സംസ്ഥാന ജൂനിയര്‍ അത്​ലറ്റിക് മീറ്റ് നടക്കുന്നതിനിടെയാണ് വളണ്ടിയർ ആയ അഫീൽ ജോൺസണ് തലയിൽ ഹാമര്‍ വീണ് പരിക്കേൽക്കുന്നത്. മീറ്റ് നടത്തുന്നതിലെ അപാകതയാണ് അപകടം വരുത്തിവച്ചത്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഫീൽ. 
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement