ads

banner

Friday, 15 February 2019

author photo

ബീഹാര്‍: ‘പാകിസ്താന് ചുട്ടമറുപടി നല്‍കണം’ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ചാവറാക്രമണത്തിനിടെ വീരമൃത്യു വരിച്ച രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്റെ പിതാവിന്റെ വാക്കുകളാണിത്. ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലിനല്‍കി. അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയക്കും. ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയാണ് രത്തന്‍.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം നാല്‍പ്പത്തിനാല് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇവരില്‍ വയനാട് സ്വദേശി വി വി വസന്തകുമാറും ഉള്‍പ്പെടുന്നു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു വ്യാഴാഴ്ചത്തേത്. പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കശ്മീര്‍ സ്വദേശിയായ ആദില്‍ അഹമ്മദ് ദര്‍ ആണ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ ഓടിച്ചുകയറ്റിയത്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ സി ആര്‍ പി എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് സൈനികവ്യൂഹത്തിലുണ്ടായിരുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement