തിരുവനന്തപുരം: ബിഎസ്‌എന്‍എല്ലിലെ കരാര്‍ തൊഴിലാളികള്‍ ഫെബ്രുവരി 11 മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം നടത്തും. കരാര്‍ തൊഴിലാളികള്‍ക്കെതിരെ മാനേജ്മെന്‍റ് തുടരുന്ന അവഗണനയ്ക്കെതിരെ ബിഎസ്‌എന്‍എല്ലിലെ കരാര്‍ തൊഴിലാളികളുടെ സംഘടന പ്രക്ഷോഭം നടത്തുന്നത്.
ശമ്ബള കുടിശ്ശിക വിതരണം ചെയ്യുക, ഡിസംബറില്‍ മാനേജ്മെന്‍റുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കുക, ശന്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് 60 വയസ്സിന് താഴെയുള്ളവരെ പിരിച്ചു വിട്ടും തൊഴില്‍ സമയം വെട്ടിക്കുറച്ചും കോര്‍പറേറ്റ് ഓഫീസ് നിര്‍ദേശിച്ച ഉയര്‍ന്ന ശന്പളം നല്‍കാതെയും തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്നാണ് കരാര്‍ തൊഴിലാളികളുടെ ആരോപണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon