ads

banner

Friday 3 January 2020

author photo

തിരുവനന്തപുരം: എന്ന് നിന്റെ മൊയ്‌ദീന് ശേഷം പ്രമുഖ സംവിധായകൻ ആർ.എസ് വിമൽ ഒരുക്കുന്ന മലയാളം ചലച്ചിത്രം ചെത്തി മന്ദാരം തുളസിയുടെ പ്രഖ്യാപനവും പാട്ടുകളുടെ ടീസർ പ്രകാശനവും നടന്നു. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്രതാരം മഞ്ജുവാര്യർ മുഖ്യാതിഥിയായി. ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം  പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ. മധു നിർവഹിച്ചു. ഗുരുരത്നം സ്വാമി, സൂക്ഷ്മാനന്ദ സ്വാമി, സൗത്ത് പാർക്ക് ഗ്രൂപ്പ് എം.ഡി ജി. മോഹൻ ദാസ്, എസ്.പി ദീപക്ക് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആർ.എസ് വിമൽ ഫിലിംസ്, യുണൈറ്റഡ് ഫിലിം കിങ്ഡം ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആർ.എസ് വിമലിന് പുറമെ  രാഹുൽ, ജയ് ജനാർദൻ, പി. ജിംഷാർ എന്നീ നവാഗത സംവിധായകരും സംവിധാന സംഘത്തിലുണ്ട്.

 സണ്ണി വെയ്ൻ നായകനായ ചിത്രത്തിൽ തെന്നിന്ത്യൻ താരവും പ്രശസ്ത മോഡലുമായ റിദ്ധി കുമാറാണ് നായിക. റിദ്ധിയുടെ രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് ചെത്തി മന്ദാരം തുളസി. ഇരുവർക്കും പുറമെ നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി. ജിംഷാറിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രം ആർ.എസ് വിമൽ, ഡോ.സുരേഷ്‌കുമാർ മുട്ടത്ത്, നിജുവിമൽ കൂട്ടുകെട്ടാണ് നിർമ്മിക്കുന്നത്. 

പൂർണമായും പ്രണയ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം നൽകിയിരിക്കുന്നത്. 96 എന്ന ചിത്രത്തിന് ശേഷം ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ചെത്തി മന്ദാരം തുളസി. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. കശ്മീർ, ഷിംല എന്നിവിടങ്ങലിലായിരിക്കും  ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. രഞ്ജിത്ത് അമ്പാടിയാണ് ചിത്രത്തിന്റെ ചമയം നിർവഹിക്കുന്നത്.  ആർ.എസ്. വിമൽ നിർമാതാവായി രംഗപ്രവേശനം ചെയ്യുന്ന ചിത്രം കൂടിയാണ് ചെത്തി മന്ദാരം തുളസി. 

സിനിമയെ ആത്മാർത്ഥമായി കൊണ്ട് നടക്കുന്ന പുതു തലമുറയ്ക്ക് ഭാവിയിൽ തണലേകാൻ കഴിയണമെന്ന് ആഗ്രഹത്തോടെയാണ് ആർ.എസ് വിമൽ ഫിലിംസ് എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത് എന്ന് ആർ.എസ് വിമൽ പറഞ്ഞു.  വിക്രം നായകനായ ബഹു ഭാഷ ചലച്ചിത്രമായ മഹാവീർ കർണ്ണന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയിലാണ് പുതിയ മലയാളം ചലച്ചിത്രവുമായി   മലയാളി മനസിലേക്ക്  ആർ.എസ് വിമലും സംഘവും എത്തുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement