ads

banner

Saturday, 16 February 2019

author photo

ന്യൂദല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ നേര്‍ദൃശ്യങ്ങള്‍ പങ്കുവെച്ച് സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍. ഒരു നിമിഷം കൊണ്ടായിരുന്നു എല്ലാം സംഭവിച്ചതെന്നും ഭയാനകമായ കാഴ്ച മനസില്‍ നിന്ന് മായുന്നില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അദ്ദേഹം പറയുന്നു.

ഒരു സാധാരണ ദിവസമായിരുന്നു അത്. അതിരാവിലെ യാത്ര ആരംഭിച്ചു. കനത്ത മഞ്ഞുവീഴ്ച കാരണം ഒരു ആഴ്ചയിലേറെയായി ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അവധി കഴിഞ്ഞ് തിരിച്ചെത്തിയവരും പുതുതായി പോസ്റ്റിങ്ങിന് എത്തിയ സൈനികരുമെല്ലാം ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു.

6000 ത്തിലേറെ വരുന്ന സൈനികര്‍ ജമ്മുവില്‍ മാത്രമായി ഉണ്ടായിരുന്നു. ക്യാമ്പുകളിലും ഇത് പ്രശ്‌നമായി തുടങ്ങി. അതുകൊണ്ട് തന്നെ രണ്ട് ബസ്സുകള്‍ ഉള്‍പ്പെടെ 78 വാഹനങ്ങളിലായി സൈനികരെ മാറ്റാന്‍ തീരുമാനിച്ചു.

പുലര്‍ച്ചെ 3.30 നാണ് ജമ്മുവില്‍ നിന്ന് യാത്ര തിരിച്ചത്. രാവിലെ 11 മണിയോടെ ഗ്വാസിഗുണ്ടില്‍ വാഹനം നിര്‍ത്തി. ഗ്വാസിഗുണ്ടില്‍ എത്തിയാല്‍ സാധാരണ നിലയില്‍ ബങ്കറിലാണ് യാത്ര തിരിക്കാറ്. പക്ഷേ ഞങ്ങള്‍ കൂടുതല്‍ ആളുകള്‍ ഉള്ളതിനാല്‍ തന്നെ സാധാരണ വാഹനത്തില്‍ തന്നെ യാത്ര തുടരാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. കവചിതവാഹനത്തിലായിരുന്നു യാത്രയെങ്കില്‍ കുറച്ചുപേരെങ്കിലും രക്ഷപ്പെടുമായിരുന്നു.

ഗ്വാസിഗുണ്ട് പിന്നിട്ട ശേഷം ഏകദേശം 3 മണിയോടെ ലത്‌പോറയില്‍ എത്തി. അലപ്ം കൂടി മുന്നോട്ട് വാഹനം നീങ്ങിയപ്പോള്‍ ഹൈവേയിലൂടെ വളരെ വേഗതയില്‍ ഒരു സ്‌കോര്‍പ്പിയോ വന്നു. ഒരു മിനുട്ടില്‍ താഴെ സമയം പോലും ഉണ്ടായിരുന്നില്ല. സ്‌കോര്‍പ്പിയോ രണ്ടാമത്തെ ബസ്സിന് നേരെ പോയി ഇടിച്ചു. ഉഗ്രശബ്ദത്തോടുള്ള പൊട്ടിത്തെറിയായിരുന്നു കേട്ടത്. എന്താണ് ചുറ്റും സംഭവിക്കുന്നതെന്ന് മനസിലായില്ല..

ഞങ്ങള്‍ ഇരുന്ന ബസ്സ് ഒന്നാകെ ഇളകിമറിഞ്ഞു. ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു. ഒന്നും ചെയ്യാനാവാതെ സീറ്റില്‍ തരിച്ചിരുന്നുപോയി. ഉടന്‍ തന്നെ വെടിയൊച്ചകള്‍ കേട്ടു. അത് തീവ്രവാദികളാണോ അല്ലെങ്കില്‍ ഞങ്ങളുടെ തന്നെ സൈനികര്‍ വെടിവെയ്ക്കുന്നതാണോ എന്ന് മനസിലായില്ല. ഞങ്ങള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി. കണ്ട ദൃശ്യങ്ങള്‍ ഭീകരമായിരുന്നു.

ഞങ്ങള്‍ക്ക് മുന്നിലായി ഉണ്ടായിരുന്ന ബസ്സ് പൂര്‍ണമായും തകര്‍ന്നിരുന്നു. നാലുപാടും രക്തം ചിതറിക്കിടക്കുന്നു. ഞങ്ങള്‍ ഉച്ചത്തില്‍ നിലവിളിച്ചു. അതില്‍ പലരും എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു-

അക്കൂട്ടത്തില്‍ ആദ്യമായി സേനയില്‍ ചേര്‍ന്ന രണ്ടുപേരും ഉണ്ടായിരുന്നു. ട്രെയിനിങ്ങിന് ശേഷം ആദ്യ പോസ്റ്റിങ്ങിനായി എത്തിയതായിരുന്നു അവര്‍. അവരുടെ യൂണിറ്റ് പോലും കാണാന്‍ അവര്‍ക്ക് സാധിച്ചില്ല. വൈകീട്ടോടെയാണ് ഞങ്ങള്‍ ശ്രീനഗറില്‍ എത്തുന്നത്. ഞങ്ങളുടെ ഞെട്ടല്‍ പകയും ദേഷ്യവുമായി മാറിയിരുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അവര്‍ പോയി. സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കുന്നില്ല. തിരിച്ചടിക്കണമെന്ന ചിന്ത മാത്രമാണ് മനസില്‍. ഒരു വാഹനത്തില്‍ ഇത്രയേറെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പ്രദേശത്തെ ചിലരുടേയെങ്കിലും സഹായമില്ലാതെ ഒരു വാഹനത്തിന് കടന്നുവരാനാവില്ല – അദ്ദേഹം പറയുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement