ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ വിചാരണ ചെയ്യാന്‍ നിയമമന്ത്രാലത്തിന്റെ അനുമതി. ഐഎന്‍എക്സ് മീഡിയയിലേക്കു മൗറീഷ്യസില്‍നിന്ന് 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ മറികടന്നാന്നെന്നാണ് ആരോപണം.
എയര്‍സെല്‍ മാക്‌സിസ് കേസില്‍ വിചാരണ നേരിടുന്ന പി.ചിദംബരം ഐ.എന്‍.എക്‌സ് മീഡിയ കേസിലും വിചാരണ നേരിടണമെന്ന് കേന്ദ്ര നിയമമന്ത്രാലയം. വിചാരണയ്ക്ക് അനുമതി തേടിയ സിബിഐയ്ക്ക് നിയമമന്ത്രാലയം അനുമതി നല്‍കി. ഇതേ കേസില്‍ മകന്‍ കാര്‍ത്തി ചിദംബരം നേരത്തെ തന്നെ വിചാരണ നേരിടുന്നുണ്ട്.
കള്ളപണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് കേസ്. പി.ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതില്‍ വിദേശ നാണ്യവിനിമ ചട്ടം മറികടന്നെന്നാണ് സിബിഐ കണ്ടെത്തല്‍. വിചാരണ അനുമതി കിട്ടിയ സാഹചര്യത്തില്‍ പി.ചിദംബരത്തെ എപ്പോള്‍ വേണമെങ്കിലും സിബിഐ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ട്.
2007ല്‍ പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഐഎന്‍എക്സ് മീഡിയ ഇടപാടും ചട്ടങ്ങളിലെ ഇളവുകളും നേടിയെടുത്തത്. കാര്‍ത്തി ഐഎന്എക്സില്നിന്നു കണ്സള്ട്ടേഷന് ഫീസായി പത്തുലക്ഷം രൂപ വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു.
This post have 0 komentar
EmoticonEmoticon