ന്യൂഡല്‍ഹി: ശബരിമലയിലെ യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ എന്‍ എസ് എസ് നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ എഴുതി നല്‍കിയിരിക്കുന്ന മറുപടിയില്‍ ആണ് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചിരിക്കുന്നത്. യുവതികള്‍ എത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും സര്‍ക്കാര്‍ പറയുന്നു.
യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ എഴുതി നല്‍കിയിരിക്കുന്ന വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ചയാണ് സര്‍ക്കാര്‍ വാദം എഴുതി നല്‍കിയത്.യുവതികള്‍ എത്തുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്നും 10 വയസ് മാത്രമുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
ഭരണഘടന ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കുമെന്ന വാദം തെറ്റാണെന്നും വിധി ബാധകം ആകുന്ന എല്ലാവരേയും കോടതിക്ക് കേള്‍ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ യുവതീപ്രവേശന വിലക്ക് ആചാരപരമായ സമ്പ്രദായമാണെന്ന അഭിഭാഷകന്‍ വെങ്കിട്ടരാമന്റെ വാദം തെറ്റെന്നും വാദത്തിലുണ്ട്. ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നല്‍കുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ വാദത്തില്‍ പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon